Monday 10 September 2018 10:26 AM IST : By സ്വന്തം ലേഖകൻ

ഐശ്വര്യ ലക്ഷ്മിയും തമിഴിലേക്ക്; തുടക്കം വിശാലിന്റെ നായികയായി

vis

മലയാളത്തിൽ നിന്ന് മറ്റൊരു താരസുന്ദരി കൂടി തമിഴിലേക്ക്. മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് വിശാലിന്റെ നായികയായി തമിഴിൽ അരങ്ങേറുന്നത്. സുന്ദര്‍.സി സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ തമന്നയും മറ്റൊരു പ്രധാന വേഷത്തിലെത്തും. തമന്ന ആക്ഷന്‍ റോളിലാകും ചിത്രത്തിൽ.

തമിഴില്‍ ഒരുപാട് തിരക്കഥകൾ കേട്ടെന്നും പക്ഷെ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞ ഐശ്വര്യ ഈ ചിത്രം തന്റെ ആഗ്രഹം പോലെ തന്നെ വന്നതാണെന്നും ഒരു പക്കാ തമിഴ് പെണ്‍കുട്ടിയുടെ റോള്‍ ആണെന്നും വ്യക്തമാക്കി. ജനുവരിയില്‍ ഷൂട്ട് തുടങ്ങും. ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’, ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്നിവയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങള്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർകടവിൽ’ കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തും.