Saturday 16 March 2019 06:30 PM IST : By സ്വന്തം ലേഖകൻ

വിശാലിനും അനിഷയ്ക്കും ആശംസകൾ നേർന്ന് ലാലേട്ടനും കുടുംബവും! കൂടുതൽ ചിത്രങ്ങൾ കാണാം

v6

വിശാലിന്റെ വിവാഹനിശ്ചയത്തിന് ആശംസകൾ നേർന്ന് മോഹൻലാലും കുടുംബവും. ഹൈദരാബാദിൽ വച്ചു നടന്ന വിശാലിന്റെയും തെലുങ്കു നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയ ചടങ്ങുകളിൽ ലാലേട്ടനും ഭാര്യ സുചിത്രയും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മലയാളത്തിൽ വില്ലൻ എന്ന ചിത്രത്തിൽ മോഹൻലാലും വിശാലും ഒന്നിച്ചഭിനയിച്ചിരുന്നു. ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ഇപ്പോൾ മരയ്ക്കാറിന്റെ ഷൂട്ടിനായി മോഹൻലാൽ ഹൈദരാബാദിലുണ്ട്. റാമോജി ഫിലിം സിറ്റിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

പല തരം അഭ്യൂഹങ്ങൾക്കൊടുവിലാണ്, അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം വിശാൽ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. അനിഷ യെസ് പറഞ്ഞെന്നും വിവാഹ തീയതി ഉടൻ അറിയിക്കുമെന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്. ഓഗസ്റ്റിലാണ് വിവാഹമെന്നാണ് റിപ്പോർട്ട്.

സിനിമയിൽ നിന്ന് വിശാലിന്റെ അടുത്ത സുഹൃത്തുക്കളായ കാർത്തി, സംവിധായകൻ മിഷ്കിൻ, പൊൻവർണ്ണൻ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അടുത്തിടെ, ഒരു അഭിമുഖത്തിൽ അനിഷയുമായി താൻ പ്രണയത്തിലായതിനെക്കുറിച്ച് വിശാൽ മനസ്സ് തുറന്നിരുന്നു. തെലുങ്ക് നടിയായ അനിഷ ‘അര്‍ജുന്‍ റെഡ്ഡി’, ‘പെല്ലി ചൂപ്പുലു’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1

v5

2

v7

3

v4

4

v2

5

v3

6

v1