Tuesday 31 March 2020 01:00 PM IST : By സ്വന്തം ലേഖകൻ

യമണ്ടൻ സ്‌ക്രിപ്റ്റുമായി വിഷ്ണുവും ബിബിനും. ലോക്ക് ഡൗൺ ഇങ്ങനെയും ഹിറ്റാക്കാം...

unni

ഒരു യമണ്ടൻ പ്രേമകഥക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തിരക്കഥയെഴുതുന്ന പുതിയ ചിത്രം അവസാന ഘട്ടത്തിൽ. കൊറോണ കാലത്തെ ലോക്ക് ഡൗൺ കൊണ്ട് സ്ക്രിപ്റ്റ് എഴുത്തിൽ ഒന്നിച്ചിരിക്കാൻ കൂടുതൽ സമയം കിട്ടിയെന്ന് ഫേസ്ബുക് വീഡിയോയിലൂടെയാണ് വിഷ്ണുവും ബിബിനും പറയുന്നത്. 

അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ റിഥ്വിക് റോഷനും ഒരു യെമണ്ടൻ പ്രേമകഥക്കും ശേഷം വരുന്ന സിനിമ ഏതു ജോണറിലാണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.  

നായകനായും സഹതാര വേഷങ്ങളിലും തിരക്ക് പിടിച്ച ഷെഡ്യൂളുകൾ നടക്കുന്നതിന് ഇടയിൽ കിട്ടിയ ലോക്ക് ഡൗൺ ഫലപ്രദമായി വിനിയോഗിക്കുന്ന സന്തോഷത്തിലാണ് ഞങ്ങളെന്നു വിഷ്ണുവും ബിബിനും വനിത ഓണ്ലൈനോട് പറഞ്ഞു. ''പുറത്തു ഇറങ്ങരുത് എന്ന് ആരോഗ്യ വകുപ്പും സർക്കാരും പറയും മുമ്പേ തന്നെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് വിട്ടു ഒരു വീട്ടിൽ സ്ക്രിപ്റ്റ് ചർച്ചകളുമായി കൂടിയതാണ് രണ്ടു പേരും. അത് മനോഹരമായ പുതിയ സിനിമയായി മാറുന്നതിന്റെ സന്തോഷം ചെറുതല്ല."

ലോക്ക് ഡൗണിനിടെ കഴിഞ്ഞ ദിവസമായിരുന്നു ബിബിൻ ജോർജിന്റെ പിറന്നാൾ. ലോക്ക് ഡൗൺ കാലത്തിന്റെ പ്രാധാന്യം പ്രചരിപ്പിച്ചു ഫെഫ്ക പുറത്തിറക്കുന്ന വീഡിയോ സീരീസിൽ വിഷ്ണു ഉണ്ണികൃഷ്ണനും അഭിനയിച്ചിരുന്നു.  

വീഡിയോ ലിങ്ക് ചുവടെ.