Tuesday 13 August 2019 02:22 PM IST : By സ്വന്തം ലേഖകൻ

പ്രളയബാധിതർക്കു കൈത്താങ്ങായി ഡബ്ല്യുസിസിയും! മാമാങ്കം സ്റ്റുഡിയോ കളക്ഷന്‍ പോയിന്റാക്കി പ്രവര്‍ത്തനം

wcc

കേരളം വീണ്ടുമൊരു പ്രളയദുരിതത്തെ അതിജീവിക്കുമ്പോൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തോളോടു തോൾ ചേർന്നു മലയാള സിനിമയുമുണ്ട്.

ഇപ്പോഴിതാ, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവും (ഡബ്ല്യുസിസി) ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നു.

കൊച്ചി, കലൂരിലെ മാമാങ്കം സ്റ്റുഡിയോ കളക്ഷന്‍ പോയിന്റാക്കിയാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം. ഇന്നലെ രാവിലെ 10 മണിക്കാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈകീട്ട് 8 മണിവരെ മാമാങ്കത്തില്‍ സാധനങ്ങള്‍ സ്വീകരിക്കും.

കോഴിക്കോടും മലപ്പുറവും അടക്കമുള്ള ക്യാംപുകളില്‍ സഹായം എത്തിക്കാനാണ് കളക്ഷന്‍ സെന്റര്‍ തുറന്നത്.