ADVERTISEMENT

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമാണ് ഊർമിള ഉണ്ണി. ഊർമിളയുടെ മകളാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി. അടുത്തിടെയായിരുന്നു ഉത്തരയുടെ വിവാഹം. ഇപ്പോഴിതാ, മകളെക്കുറിച്ചും മകളുടെ വിവാഹത്തെക്കുറിച്ചും മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഊർമിള.

‘എന്റെ വിവാഹം കഴിഞ്ഞ് 11 വർഷത്തിന് ശേഷമായാണ് ഉത്തര ജനിച്ചത്. അധികമാരുടേയും മുഖത്ത് നോക്കാത്ത നാണംകുണുങ്ങിയായ കുട്ടി. അവൾ 4 ഡിഗ്രി സ്വന്തമാക്കി. പേരെടുത്ത നർത്തകിയായി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഉത്തരയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നെ നന്നായി അറിയുന്നത് അമ്മയ്ക്കല്ലേ, അമ്മ തന്നെ എനിക്കുള്ള ആളെ കണ്ടുപിടിച്ചാൽ മതിയെന്നായിരുന്നു ഉത്തര പറഞ്ഞത്. പല സ്ഥലങ്ങളിൽ നിന്നാണ് സാരിയും മറ്റും വാങ്ങിയത്. ആഭരണങ്ങൾ മേടിക്കാനായി ചേച്ചിയുടെ മകൾ സംയുക്ത വർമ്മയും ഒപ്പമുണ്ടായിരുന്നു. പഴയ മാലകളെല്ലാം മാറ്റി ഉത്തരയ്ക്ക് ഇഷ്ടമുള്ള പുതിയ ആഭരണങ്ങളെടുത്തു. കൊവിലകത്ത് നിന്നും പാരമ്പര്യമായി കിട്ടിയ ആമാടക്കൂട്ടം മാലയായിരുന്നു ഏറ്റവും ഭംഗി.
ഉത്തരയെ വിവാഹ വേഷത്തിൽ കാണാന്‍ തിരക്കായിരുന്നു. ദിവ്യ ഉണ്ണിയുടെ സ്വന്തം ക്ഷേത്രമായ പാലഭദ്ര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഉത്തരയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണത്. ഏറ്റവും പുതുമയാർന്നതായിരുന്നു താലികെട്ടിന്റെ സാരി. മഹാഭാരതത്തിലെ ഉത്തരാസ്വയംവരം കഥയിലെ ഭാഗങ്ങൾ വരപ്പിച്ചതാണ്’. – വിഡിയോയിൽ ഊർമിള പറയുന്നു.

 

ADVERTISEMENT
ADVERTISEMENT