മലയാളത്തിന്റെ പ്രിയ നടനാണ് സലിം കുമാര്‍. ഹാസ്യവേഷങ്ങളില്‍ തുടങ്ങി ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻനിരക്കാരനായ സലിം കുമാറിന്റെ ഏറ്റവും പുതിയ പ്രകടനങ്ങളിലൊന്നാണ് മാലിക്കിലെ കഥാപാത്രം. മൂസാക്ക എന്ന കഥാപാത്രമാണ് സലിം കുമാര്‍ സിനിമയില്‍.
എന്നാല്‍ മൂസാക്കയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് രൂപത്തിലും ഭാവത്തിലും സലിം കുമാര്‍ തന്നെ എന്നു തോന്നിക്കുന്ന ഒരു യുവ നടനാണ്. ഈ നടൻ മറ്റാരുമല്ല: സലിം കുമാറിന്റെ മകന്‍ ചന്തു ആണ്.
സലിം കുമാറുമായി രൂപത്തില്‍ നല്ല സാദൃശ്യം ചന്തുവിനുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിൽ ഫഹദ് ഫാസിലാണ് നായകൻ. ചിത്രം ഒ.ടി.ടിയിൽ വിജയപ്രദർശനം തുടരുകയാണ്.