ADVERTISEMENT

സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം . 15 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. ശ്രീകലയുടെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. ത്സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്.വൈകിട്ട് നാലുമണിയോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന് കിടക്കുന്നതായും തുണിത്തരങ്ങൾ വാരിവലിച്ചിട്ടതായും ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികതയില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയ വിവരം അറിയുന്നത്. ശ്രീജയയുടെ 10 പവന്റെ ഒരു മാലയും 5 വളകളുമാണ് മോഷണം പോയത്.

ADVERTISEMENT

ശ്രീകലയുടെ സഹോദരി ശ്രീജയയുടെ പരാതിയിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗദ്ധരെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരിസര വാസികളേയും വീടുമായി അടുപ്പമുള്ളവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വീട്ടിലെയും സമീപ പ്രദേശത്തേയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോ എന്ന് വ്യക്തമല്ല.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT