ആക്ഷൻ നായകനായി ബാബു ആന്റണി നിറഞ്ഞാടി വൻ വിജയം നേടിയ ചിത്രമാണ് ‘ചന്ത’. സുനിൽ സംവിധാനം ചെയ്ത ചിത്രം ബാബു ആന്റണിയുടെ താരമൂല്യം കൂട്ടിയ വിജയമായിരുന്നു.
ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം ചന്തയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. സുൽത്താൻ തിരിച്ചുവരുന്നതായും ‘ചന്ത’ രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്റണി സോഷ്യല്‍ മീഡിയയിൽ കുറിച്ചു.
ആദ്യ ഭാഗം ഒരുക്കിയ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. സുനിലുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയതായും ബാബു ആന്റണി.
1995ൽ പുറത്തിറങ്ങിയ ‘ചന്ത’ കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു കഥ പറഞ്ഞത്. റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.
ഒമര്‍ ലുലുവിന്റെ ‘പവര്‍സ്റ്റാർ’ ആണ് ബാബു ആന്റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.