നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനാണ് നടനും ഡോക്ടറുമായ ശ്രാവൺ മുകേഷ്. ‘കല്യാണം’ എന്ന ചിത്രത്തിൽ നായകനായാണ് ശ്രാവൺ സിനിമയിൽ അരങ്ങേറിയത്. ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.