ADVERTISEMENT

മലയാളി ഒരിക്കലും മറക്കാത്ത മുഖം. സർഗം എന്ന ചിത്രത്തിലെ പാവാടക്കാരി അതിരുകൾ താണ്ടി തെന്നിന്ത്യ കീഴടക്കുമ്പോഴും രംഭയെന്ന സുന്ദരിയെ മലയാളി ഹൃദയത്തോടു ചേർത്തു നിർത്തി. വിവാഹത്തോടെ അഭിനയത്തിന് താൽക്കാലിക അവധി നൽകിയെങ്കിലും വിശേഷങ്ങളുമായി രംഭ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.

ഇപ്പോഴിതാ രംഭയുടെ മകളുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മകൾ ലാവണ്യയുടെ ഒരു സ്‌റ്റേജ് പ്രോഗ്രാമിന് ഇടയില്‍ എടുത്ത ചിത്രങ്ങൾ രംഭ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. തൊട്ടു പിന്നാലെ ആരാധകർ ലാവണ്യയുടെ ചിത്രങ്ങൾക്കു കീഴെ കമന്റുകളുമായെത്തി. ‘അമ്മയെ മുറിച്ചുവച്ച പോലെ’ എന്നായിരുന്നു ഭൂരിഭാഗം പേരുടേയും കമന്റ്. രംഭയ്ക്കും മകള്‍ക്കും ഉള്ള മുഖസാദൃശ്യം താരങ്ങളും ചൂണ്ടിക്കാണിച്ചു. ‘‘നിന്നെപ്പോലെ തന്നെ’’ എന്നായിരുന്നു നടി രാധിക ശരത്കുമാർ കമന്റ് ചെയ്തത്.

ADVERTISEMENT

ഇത് രംഭയുടെ സ്‌കൂള്‍ ഫോട്ടോയാണോ എന്ന് ആദ്യം തെറ്റിദ്ധരിച്ചു പോയെന്നും അമ്മയെ മുറിച്ചുവച്ചതുപോലെയുണ്ടെന്നും ആരാധകര്‍ പറയുന്നു. സർഗം സിനിമയിലെ രംഭയുടെ അതേ ലുക്കെന്നാണ് മലയാളി പ്രേക്ഷകർ കമന്റ് ചെയ്തത്.

2011 ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹ ശേഷം കുടുംബത്തിനൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. രംഭയ്ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണുള്ളത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT