ടിക്ടോക് താരവും നടിയുമായ അതുല്യ പാലക്കൽ വിവാഹിതയായി. തമിഴ് നടൻ ദിലീപൻ പുഗഴെന്ധിയാണ് വരൻ. ഒരു മാസം മുമ്പായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഈ സന്തോഷം പങ്കുവച്ചത്. വിവാഹ ചിത്രവും അതുല്യ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്നാട് സ്വദേശിയായ ദിലീപൻ നടനും സംവിധായകനും നിർമാതാവുമാണ്. ഈ വർഷം തമിഴിൽ റിലീസ് ചെയ്ത ‘യെവൻ’ എന്ന സിനിമ ദിലീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ നായകനായെത്തിയതും ദിലീപന്‍ ആണ്.
‘എന്റെ കുടുംബം പ്രണയത്തിന് എതിരായിരുന്നു. അതിനാൽ അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. 28 വർഷം ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങളെ ഞാൻ വിട്ടുപോകണമെങ്കിൽ ഈ തീരുമാനം എടുക്കാൻ എന്റെ കുടുംബാംഗങ്ങൾ എത്രമാത്രം കാരണമായിട്ടുണ്ടാകും എന്ന് ചിന്തിക്കുക. പുതിയ കാലത്തും ഇപ്പോഴും ചിലർ പ്രണയത്തിന് എതിരാണ്. ഞാൻ നേരിട്ടതെല്ലാം ഉടൻ തന്നെ ഒരു പ്രസ് മീറ്റിൽ പങ്കുവയ്ക്കും. നിങ്ങളുടെയെല്ലാം ആശംസകൾക്ക് നന്ദി’. – അതുല്യ കുറിച്ചു.