തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടി റിമ കല്ലിങ്കൽ. ‘Mentally here pic’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
റിമ കല്ലിങ്കൽ അഭിനയിച്ച് അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആണ്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് റിമ കല്ലിങ്കൽ. തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിൻ പങ്കുവയ്ക്കാറുണ്ട്.