ADVERTISEMENT

ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയയുവതാര ദമ്പതികളായ നൂറിൻ ഷെരീഫും ഫഹിം സഫറും. പ്രണയത്തിലായിരുന്ന ഇവർ‌ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഫഹിം സഫറര്‍ നടനും തിരക്കഥാകൃത്തുമാണ്.

‘കഴിഞ്ഞ ജൂലൈയിൽ ആണ് ഞങ്ങൾ ഒന്നായത്. ആത്മാർത്ഥ സുഹൃത്തുക്കളിൽ നിന്നു ഭാര്യയും ഭർത്താവും ആയി മാറിയ ദിനവും. ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണാൻ തുടങ്ങിയ ഇടത്തു നിന്നും ഞങ്ങൾ ഒരുമിച്ചുള്ള സ്വപ്നയാത്ര എന്ന ലക്ഷ്യത്തിലേക്ക് എത്തിയ ഒരു വര്‍ഷം. ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സിനിമ ഉടനെയെത്തും. ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ്’.– ഫഹിമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നൂറിൻ കുറിച്ചു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT