ADVERTISEMENT

22 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് നടി ലക്ഷ്മിപ്രിയ. തന്റെ ദാമ്പത്യജീവിതം അവസാനിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പൊ ജീവിതം നാല്‍പതുകളുടെ തുടക്കത്തില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ചുറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. ഒരിക്കലും കുടുംബ വിശേഷങ്ങള്‍ അമിതമായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കു വയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നില നിര്‍ത്തുമ്പോള്‍ തന്നെയാണ് ഭംഗി എന്നാണ് എന്റെ വിശ്വാസം.

ADVERTISEMENT

22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റിത്തന്നെയാണ് ഞാന്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ആണ് ഡിവോഴ്‌സ് വര്‍ദ്ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ്സ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വളരെ കൂടുതല്‍ ആയിരിക്കും. ഇപ്പൊ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്കിടയില്‍ നഷ്ടമായിരിക്കുന്നു.

തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്‌നം ആണ്. ആയതിനാല്‍ ചേര്‍ത്തു വച്ചാലും ചേരാത്ത ജീവിതം,അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയും എന്ന് കരുതിയിട്ടില്ലായിരുന്നു.

ADVERTISEMENT

ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പൊ ഞങ്ങളുടെ സെപറേഷന്‍ ടൈം ആയിരിക്കുന്നു.ദയവായി അതാണോ ഇതാണോ കാരണം എന്ന് അന്വേഷിക്കാതെ ഇരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി. അത് മാത്രമാണ് കാരണം.. ഞങ്ങളുടെ സ്വകാര്യത, മകള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു’.– ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഫെയ്സ്ബുക്കിൽ നിന്നും കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറി. 2005ല്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും മാതംഗി എന്ന മകളുണ്ട്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ജയേഷ്.

ADVERTISEMENT
ADVERTISEMENT