ADVERTISEMENT

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ എന്നിവരും ‌പ്രധാന വേഷങ്ങളിലെത്തും.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം.

ADVERTISEMENT

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുന്നത്. ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിങ് – ചമൻ ചാക്കോ, പ്രൊഡക്‌ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി.

ADVERTISEMENT
ADVERTISEMENT