നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി. അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആലപ്പുഴ സ്വദേശിയായ കാവ്യ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് സിനിമയിലേക്കെത്തിയത്. 2013ൽ ലസാഗു ഉസാഘ എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ചു. തുടർന്ന് ഒരേ മുഖം, കാമുകി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.