യുവനടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ‘സമ്മർ ഇൻ ലണ്ടൻ’ എന്ന കുറിപ്പോടെ, ലണ്ടനില്‍ ഗ്രീഷ്മ കാലം ആസ്വദിക്കുന്ന മനോഹര ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് എസ്തർ ഇപ്പോള്‍.
‘െപ്രറ്റി ഗേൾ’ എന്നാണ് നടി ഗൗരി കിഷൻ ചിത്രത്തിന് താഴെ കമന്റിട്ടത്. ചെയ്തത്. ചിത്രം ക്യൂട്ട് ആയിട്ടുണ്ടെന്നും ഹോട്ട് ആയിട്ടുണ്ടെന്നുമെല്ലാം ആരാധക കമന്റുകളുണ്ട്.
ദൃശ്യം എന്ന ചിത്രത്തില്‍ നായകനായ ജോര്‍ജ്കുട്ടിയുടെ ഇളയമകളായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് എസ്തര്‍. ജയരാജ് സംവിധാനം ചെയ്ത ശാന്തമീ രാത്രിയില്‍ ആണ് എസ്തറിന്റെ പുതിയ റിലീസ്.