അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങും താരമാണ്. റീൽസ് വിഡിയോസിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ഇതിനോടകം അഭിനയ രംഗത്ത് സജീവമാണ് താരം. എന്നാൽ പലപ്പോഴും കടുത്ത സൈബർ ആക്രമണത്തിനും രേണു വിധേയയായിട്ടുണ്ട്.
ഇപ്പോഴിതാ, രേണു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച തകർപ്പൻ ഡാൻസ് വിഡിയോയാണ് വൈറൽ. ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആയ ‘ആടാട്...ആടാട്...ആടാടാടാട്’ എന്ന പാട്ടിനൊപ്പമാണ് രേണുവിന്റെ നൃത്തം. വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ട്രെൻഡിങ്...ഷൂട്ട്...ആൽബം...വാഗമൺ’ എന്നാണ് വിഡിയോയ്ക്കൊപ്പം രേണു കുറിച്ചത്.