മലയാളത്തിന്റെ എക്കാലത്തേയും പ്രിയനായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും കാവ്യയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെയായി സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വസ്ത്രബ്രാൻഡിന്റെ മോഡലായും കാവ്യ തിളങ്ങുന്നു.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ അതിഥിയായി പങ്കെടുത്ത കാവ്യയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പരിപാടിക്കിടെ വേദിയിൽ വച്ച് ഒരു കുഞ്ഞുമോനെ കൊഞ്ചിക്കുന്ന കാവ്യയുടെ മനോഹര നിമിഷങ്ങളും വിഡിയോയിൽ ഉണ്ട്.