ADVERTISEMENT

കുട്ടിക്കാലത്ത് ചാനൽ പരിപാടിയില്‍ പങ്കെടുക്കുന്ന നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ‘അശ്വമേധം’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. പിന്നാലെ, ‘അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്’ എന്ന കുറിപ്പോടെ ഒരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ഒരു ഫോട്ടോ ബേസിലും പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റും നിമിഷങ്ങൾക്കകം വൈറലായി. നിരവധിയാളുകൾ ഇതിനു കമന്റുകളുമായി എത്തി.‘സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?’ എന്നായിരുന്നു ടൊവിനോയുടെ രസികൻ മറുപടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT