ADVERTISEMENT

ഒരുകാലത്ത് മലയാളത്തിന്റ പ്രിയനായികയായിരുന്നു ഗോപിക. ഫോർ ദ് പീപ്പിൾ, മായാവി, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ ഗോപിക മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി വൻ താരങ്ങള്‍ക്കൊപ്പം നായികയായി. ഫോർ ദ് പീപ്പിൾ സിനിമയിൽ ‘ലജ്ജാവതി’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ചത് ഗോപികയാണ്.

തിരക്കേറിയ കരിയറിൽ നിൽക്കേ, വിവാഹ ശേഷം ഗോപിക സിനിമ വിട്ടു. വിവാഹശേഷം 17 വർഷമായി താരം കുടുംബസമേതം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. മെൽബണിൽ സ്വന്തമായി ഒരു ക്ലിനിക്ക് നടത്തുകയാണ് ഗോപികയുടെ ഭർത്താവ് ഡോ. അജിലേഷ് ചാക്കോ. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം. ആമി, ഏദൻ എന്നിവരാണ് മക്കൾ.

ADVERTISEMENT

ഗേളി എന്നാണ് ഗോപികയുടെ യഥാർഥ പേര്. സിനിമയിലേക്ക് കടന്നശേഷമാണ് പേര് ഗോപികയെന്നാക്കിയത്. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവിൽ അഭിനയിച്ചത്.

ഇപ്പോഴിതാ, ഗോപികയുടെയും കുടുംബത്തിന്റെയും ചില പഴയകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT