ADVERTISEMENT

വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ചും മനസ്സ് തുറന്ന് നടി വീണ നായർ. ആർജെ അമൻ ആണ് വീണയുടെ മുൻ ഭർത്താവ്. ഇരുവരും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹമോചിതരായത്.

‘‘കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യൂച്ചലി ഞാൻ ഓക്കെ പറഞ്ഞത്. അതിൽ റിഗ്രറ്റ് ഒന്നുമില്ല. കണ്ണൻ ഇപ്പോൾ ഹാപ്പി ആണ്. ചേരേണ്ടത് ചേരണം എന്നു പറയില്ലേ. ഞാൻ ഒരു പക്ഷേ ഇങ്ങനെ മാറിയതുകൊണ്ടായിരിക്കും, എനിക്കു തന്നെ അറിയാം ഞാൻ പഴയ ഞാൻ അല്ല ഇപ്പോൾ. ഞാൻ എന്തിനെയും ഫേസ് ചെയ്യാൻ നല്ല രീതിയിൽ പഠിച്ചു. കുലസ്ത്രീ പരിവേഷമായിരുന്നു എനിക്ക്. പക്ഷേ, അതൊന്നുമല്ല ലൈഫ് എന്നു ഇപ്പോഴാണ് എനിക്കു മനസ്സിലായത്. അദ്ദേഹത്തിന് ചേർന്ന ആളാണ് ഇപ്പോൾ കൂടെയുള്ളത്. അറിഞ്ഞിടത്തോളം അവര് നല്ല സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേർന്നേക്കുന്നത്. എനിക്ക് വിഷമമുണ്ടോന്ന് ചോദിച്ചാൽ, മനുഷ്യനല്ലേ...’’.– ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT