ADVERTISEMENT

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ ഓണം റിലീസായി ഓഗസ്റ്റ് 28നു തിയറ്ററുകളിലെത്തും. റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റർ ഇതിനോടകം വൈറലാണ്. മോഹന്‍ലാലിന്റെ കാലില്‍ പിടിച്ചിരിക്കുന്ന സംഗീതിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മാളവിക മോഹനനാണ് നായിക.

ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.

ADVERTISEMENT

അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ADVERTISEMENT
ADVERTISEMENT