ADVERTISEMENT

പാചകം ഇഷ്ടം

പാചകം ഇഷ്ടമാണെങ്കിലും വലിയ പരീക്ഷണത്തിനൊന്നും നിൽക്കാറില്ല. മകന് പാചകത്തിനോടുള്ള ഇഷ്ടവും ബിസിനസ് ചെയ്യാനുള്ള താൽപര്യവും ഉണ്ട്. അങ്ങനെയാണ് കൽപ്പറ്റയിൽ നയന്റി എയ്റ്റീസ് എന്ന റസ്റ്ററന്റ് തുടങ്ങിയത്. നല്ല രുചിയുള്ള ഭക്ഷണം മായമില്ലാതെ കൊടുക്കണം എന്നേ ഞാൻ പറഞ്ഞുള്ളൂ. കോഴിക്കോട് ബീച്ചിനടുത്ത് ബ്രാഞ്ച് തുടങ്ങി. അടുത്തത് കൊച്ചിയിൽ.

ADVERTISEMENT

മമ്മൂക്കയുമായുള്ള സൗഹൃദം

മമ്മൂക്കയിൽ നിന്നാണ് ഡയറ്റിങ് പഠിച്ചത്. മമ്മൂക്ക തന്ന കുറേ നിർദേശങ്ങൾ ഞാൻ പ്രാവർത്തികമാക്കി. ആഹാരത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലെ ചിട്ടയും മറ്റുള്ളവരോട് എങ്ങനെ െപരുമാറണമെന്നുമെല്ലാം അദ്ദേത്തിൽ നിന്നാണ് പഠിച്ചത്.

ADVERTISEMENT

ജോണിവാക്കറിന്റെ സെറ്റിൽ വച്ചാണ് മമ്മൂക്കയോട് ആദ്യമായി കൂടുതൽ സംസാരിക്കുന്നത്. അതിനു മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, കൂടുതൽ അടുത്തത് അന്നാണ്. ഇത്രയും വർഷമായിട്ടും ആ ബന്ധം തുടര്‍ന്നു പോകുന്നു. കുടുംബം കൃത്യമായി നോക്കി മുന്നോട്ടു പോകുന്നവരെ വലിയ ഇഷ്ടമാണ് അദ്ദേഹത്തിന്. ഞാൻ ആ കൂട്ടത്തിൽ പെട്ട ഒരാളായതു കൊണ്ടാകാം ആ സൗഹൃദം മുന്നോട്ടു പോകുന്നത്.

അർനോൾഡ് ഫാൻ‌

ADVERTISEMENT

അർനോൾഡിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് എന്റെ വാട്സാപ് പ്രൊഫൈൽ ചിത്രം. പത്തു വർഷമായി ആ ഫോട്ടോയാണ്. െഎ സിനി മയുടെ ലോഞ്ചിനു വന്നപ്പോൾ എടുത്തതാണ്. എന്റെ ആരാധനയെക്കുറിച്ചറിയാവുന്ന നടൻ വിക്രമാണ് അർണോൾഡ് വരുന്ന വിവരം വിളിച്ചു പറയുന്നത്. ഏറ്റവും വലിയ ഭാഗ്യമായാണ് ആ കൂടിക്കാഴ്ചയെ കാണുന്നത്.

അദ്ദേഹത്തിന്റെ എൻസൈക്ലോപീഡിയ ഒാഫ് ബോ ഡി ബിൽഡിങ് എന്ന പുസ്തകം വായിച്ചാണ് ഞാൻ പരിശീലനം നടത്തിയത്. ഫു‍ട്ബോളിൽ പെലെ പോലെ ബോഡി ബിൽഡിങ് രംഗത്ത് എല്ലാവരും ആരാധിക്കുന്ന ആളെ ഒന്നു കാണാനാകുമെന്ന് ആദ്യകാലത്ത് എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

എന്റെ ലോകം

അതെന്താ ബോഡി ബിൽഡർക്ക് സങ്കടം വന്നാൽ കണ്ണു നിറയില്ലേ? മനസ്സിന് മസിലില്ലല്ലോ. ചെറിയ സങ്കടം വന്നാലും എനിക്കു കണ്ണു നിറയും. കുഞ്ഞു തമാശ കേട്ടാലും പൊട്ടിച്ചിരിക്കും. ഇനി കുടുംബത്തെക്കുറിച്ച്. ഭാര്യ ഉമ്മുക്കുൽസു. മകൾ സബിത ഒാസ്ട്രേലിയയിൽ ആണ്. ആഷിക് മരുമകൻ. അവർക്ക് രണ്ടുമക്കൾ- ലുട്ഫ, ലുആൻ. മകൻ സാനു സലിം. മരുകൾ റിസ്വാന. മക്കൾ– അലായ, അൽവിറ, അസ്‌ലൻ. ചെമ്പട, കുരുക്ഷേത്ര, ദി ട്രെയിൻ, തല്ലുമാല, കാസർഗോൾഡ് തുടങ്ങിയ സിനിമകളിൽ സാനു അഭിനിയിച്ചിട്ടുണ്ട്.

കടപ്പാട് വനിത ആർക്കൈവ്സ് (മാർച്ച് 2024)

ADVERTISEMENT