ADVERTISEMENT

താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ജഗദീഷ് പത്രിക പിന്‍വലിച്ചതിനെ വിമർശിച്ചും പ്രശംസിച്ചും സിനിമ പ്രവർത്തകർ രംഗത്തെത്തി.

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള ജഗദീഷിന്റെ നിലപാട് പുരോഗമനപരം എന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് കുറിച്ചപ്പോൾ പിന്മാറാനുള്ള ജഗദീഷിന്റെ നിലപാട് സദുദ്ദേശപരമല്ല എന്നാണ് സംവിധായകൻ എം.എ. നിഷാദിന്റെ കുറിപ്പ്.

ADVERTISEMENT

‘ജഗദീഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്. അതിൽ സ്വയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്.  പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്’. – സാന്ദ്ര തോമസ് കുറിച്ചു.

‘അത് ശരി, അണ്ണനങ്ങ് പിൻമാറിയാൽ പോരെ? എന്തിനാണ് മമ്മൂക്കയുടേയും, ലാലേട്ടന്റെയും സമ്മതം? അവരോട് ചോദിച്ചിട്ടാണോ അണ്ണൻ പത്രിക നൽകിയത് ? ഒരു അക്കാദമിക് ഇന്ററസ്റ്റ് അതു കൊണ്ട് ചോദിച്ചതാ. തെറ്റുണ്ടെങ്കിൽ മാപ്പാക്കണം. ‘അയ്യോ അച്ഛാ പോകല്ലേ’ മണക്കുന്നു. എന്തരോ എന്തൊ’.– എം.എ. നിഷാദ് കുറിച്ചു.

ADVERTISEMENT

അതേ സമയം ‘അമ്മ’ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 74 പേർ പത്രിക നൽകിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT