ഒരിക്കല്‍ ഒരു പെണ്‍കുട്ടി തന്നെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെട്ടു വന്ന മോശം അനുഭവം വിവരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്.
‘അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബിൽ നിന്നൊരു കോൾ വന്നു. ഒരു പെൺകുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും ഞാനുമായി കല്യാണം കഴിഞ്ഞെന്നുമാണ് പറയുന്നതെന്നും അവർ പറഞ്ഞു. അവർ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാൻ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്രപ്രവർത്തകർ മനസിലാക്കി’.– പുതിയ ഹിന്ദി ചിത്രം സർസമീനിന്റെ പ്രൊമോഷന് വേണ്ടി കാജോളിനൊപ്പമുള്ള അഭിമുഖത്തിലാണ് പൃഥ്വിരാജ് അനുഭവം തുറന്നുപറഞ്ഞത്.
ജൂലൈ 25നാണ് സര്‍സമീന്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിനും കജോളിനും പുറമേ ഇബ്രാഹിം അലി ഖാനും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നു.