അമ്മ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന ആരോപണ പ്രത്യാരോപണങ്ങളിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരിവരുന്നു എന്നാണ് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘അമ്മ’ സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ ചിരി വരുന്നു..!
ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം ‘നഷ്ടപ്പെടുന്ന’ അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തിൽ..;
‘ഞാനീ നാട്ടുകാരനേയല്ല’!
എനിക്കൊന്നും പറയാനുമില്ല!
പക്ഷേ,
ഒരു കാര്യം ഉറപ്പ്..!!
‘കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!’
ബൈബിൾ പറയുന്നു: ‘നിങ്ങൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും.’ (മത്തായി 7:2)
ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
നാളെ, തലയുയർത്തി നിൽക്കാൻ ആർക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും.
ചിലപ്പോൾ, ചിരിപ്പിക്കുന്ന കാര്യങ്ങൾ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം.
ഓർക്കുക,
നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകാം!’.– ഷമ്മി കുറിച്ചു.