കുടുംബവുമൊത്ത് തിരുപ്പതിയിൽ ദർശനം നടത്തി നടൻ ജയറാം. ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീത് എന്നിവര്‍ താരത്തിനൊപ്പമുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദർശനത്തിനുശേഷം ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാനും ജയറാം സമയം കണ്ടെത്തി.
അതേസമയം ജയറാമും കാളിദാസും ഒന്നിക്കുന്ന പുതിയ മലയാള സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.