ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി.
തിരക്കിൽ നിൽക്കവേ ഇടയ്ക്ക് സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നും ഇടവേള എടുത്തതിന്റെ കാരണം അവതാരക ചോദിക്കവേയാണ് താരം മനസ്സ് തുറന്നത്.
‘ഒറ്റ വാക്കിൽ പറഞ്ഞാൽ I was married, then I got Divorced...ഞാൻ ഫൈറ്റ് ചെയ്തു ഡിവോഴ്സ് വാങ്ങിയ ഒരാളാണ്. പലർക്കും അതൊരു കേക്ക് വാക് ആയിട്ട് പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്ക് അങ്ങനെ ആയിരുന്നില്ല..എന്റെ സ്റ്റോറി അങ്ങനെ ആയിരുന്നില്ല. I struggled, I battled, I won...അങ്ങനെ ഞാൻ രക്ഷപ്പെട്ടു. ഡിവോഴ്സ് കിട്ടിയിട്ട് ഇപ്പോൾ 1 വർഷം ആകുന്നേയുള്ളൂ. 2021 മുതൽ സെപ്പറേറ്റഡായി ജീവിക്കാൻ തുടങ്ങി. മ്യൂച്ചൽ ഡിവോഴ്സ് കിട്ടാൻ, മൂന്നു നാലു വർഷം നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത ഡിവോഴ്സാണ്. അതിനെ ഞാൻ ഒരു ബാറ്റിൽ എന്നു പറയും’.– ‘ഐ ആം വിത്ത് ധന്യ വർമ’ എന്ന യൂ ട്യൂബ് ഇന്റർവ്യൂവിൽ താരം പറഞ്ഞു.
ഇടയ്ക്ക് ഒരു ആരോഗ്യ പ്രശ്നമുണ്ടായതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
‘‘ഒറ്റയ്ക്കുള്ള ഒരു വിദേശ യാത്ര കഴിഞ്ഞ് തിരികെയെത്തിയപ്പോൾ തൊണ്ടയ്ക്ക് ഒരു ബുദ്ധിമുട്ട് തോന്നി. തൈറോയിഡിന്റെ അസുഖം ഉണ്ട്. അങ്ങനെ ചെക്കപ്പിനു പോയപ്പോ ഒന്നു സ്കാൻ ചെയ്തു. അവർ എന്റെ സ്കാൻ വട്ടം ഒക്കെ വരയ്ക്കുന്നത് കണ്ട് പരസ്പരം എന്തോ സംസാരിക്കുന്നത് ഒക്കെ കണ്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് എനിക്കു തോന്നി. ഞാൻ BSC നഴ്സിങ് പഠിച്ച ആളാണ്. വെളിയിൽ ഇരിക്കാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു വന്നു ബയോക്സി ചെയ്യണം എന്നു പറഞ്ഞു. ഞാൻ ആകെ പേടിച്ചു. ബയോപ്സി എടുത്തു. കാൻസറാകാൻ സാധ്യതയുണ്ടെന്നു ഡോക്ടർ സൂചന തന്നു. റിസൾട്ട് വന്നപ്പോൾ വീണ്ടും ബയോപ്സി എടുത്തു. ആ റിസൾട്ടിൽ പണി കിട്ടി. ഏഴ് മണിക്കൂർ സർജറി. സർജറി വിജയമായിരുന്നു. അതോടെ ശബ്ദം പോയി. കൈക്ക് സ്വാധീനക്കുറവുണ്ടായി. ആറ് മാസത്തെ വിശ്രമം നിർദേശിച്ചു. ’’.– തന്റെ പോരാട്ടത്തെക്കുറിച്ച് താരം പറഞ്ഞു.
ഇപ്പോൾ അതിൽ നിന്നൊക്കെ അതിജീവിച്ചെന്നും പൂർണ ആരോഗ്യവതിയാണെന്നും ജുവൽ പറഞ്ഞു.