ADVERTISEMENT

‘ബൾട്ടി’ സിനിമയിലെ തമിഴ് താരം ശന്തനു ഭാഗ്യരാജിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വിഡിയോ വൈറൽ. ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നിൽക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്റേത്. കുമാർ എന്ന വേഷത്തിലാണ് ശന്തനു. സെപ്റ്റംബർ റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

ബൾട്ടിയുടെ സംവിധാനം നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം.

ADVERTISEMENT

തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

സംവിധായകനായ അൽഫോൺസ് പുത്രൻ തികച്ചും വേറിട്ട വേഷത്തിൽ ചിത്രത്തിൽ പ്രതിനായക കഥാപാത്രമായി എത്തുന്നുമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT