മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക എന്ന ചക്കി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ, സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി മാളവിക പറഞ്ഞതാണ് ചർച്ചയാകുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും വിവാഹത്തിന് മുൻപും സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും മാളവിക പറയുന്നു.
ജയറാമും മകൻ കാളിദാസനും ഒരുമിച്ച് അഭിനയിക്കുന്ന ‘ആശകൾ ആയിരം’ എന്ന സിനിമയുടെ പൂജയ്ക്കെത്തിയ മാളവിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതുകൊണ്ടല്ല അഭിനയിക്കാത്തത്. വിവാഹത്തിന് മുൻപും സിനിമയിൽ വന്നിട്ടില്ല, അതുകൊണ്ടു വിവാഹത്തിന് ശേഷവും അത്തരത്തിൽ ചിന്തിച്ചിട്ടില്ല. 25 വർഷങ്ങൾക്ക് മുൻപ് അച്ഛനും കണ്ണനും ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, അന്ന് കണ്ടതുപോലത്തെ ഒരു വൈബ് ഇപ്പോൾ അവരെ ഒരുമിച്ച് കാണുമ്പോഴും ഉണ്ടാകും. അച്ഛനെയും കണ്ണനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. രണ്ടുപേരും രണ്ടു വ്യക്തികളാണ് എന്നതുപോലെ തന്നെ അവരുടെ സിനിമയോടുള്ള സമീപനവും വ്യത്യസ്തമാണ്. രണ്ടുപേരുടെയും സമാനതകളില്ലാത്ത സ്വഭാവസവിശേഷത ഒരുമിച്ച് വരുമ്പോൾ ഒരു മാജിക്ക് ഉണ്ടാകും. അതാണ് എന്റെ അഭിപ്രായം’. – മാളവിക പറയുന്നു.
സിനിമയുടെ പൂജ ചടങ്ങിൽ മാളവികയ്ക്കൊപ്പം ഭർത്താവ് നവനീതും ഉണ്ടായിരുന്നു.