ADVERTISEMENT

നടിയും അവതാരകയുമായ ആര്യ ബാബുവും അവതാരകനും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു താലികെട്ട്.

‘സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്ന കുറിപ്പോടെ വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുമ്പോൾ വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയെ ചിത്രങ്ങളില്‍ കാണാം.

കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

ADVERTISEMENT
ADVERTISEMENT