മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയുടെയും ക്യാമറാമാനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ, രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ ദയ മനസു തുറന്ന ചില വിശേഷങ്ങളാണ് വൈറൽ ആകുന്നത്.
അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തെ ഏറ്റവുമധികം പിന്തുണച്ചത് താനാണെന്നാണ് ദയ പറയുന്നത്.
‘‘അച്ഛനും അമ്മയും വന്ന്, അവർ സെപ്പറേറ്റ് ആകുകയാണ്, സന്തോഷത്തോടെയാണ് എന്നു എന്നോടു പറഞ്ഞപ്പോൾ ഞാനാണ് അവർ രണ്ടാളെയും ഏറ്റവുമധികം സപ്പോർട്ട് ചെയ്തത്. ആളുകൾ എന്തെങ്കിലുമൊക്കെ പറയും, സമൂഹം തെറ്റായി കാണും എന്നൊക്കെ എല്ലാവരും പറഞ്ഞു. അമ്മ ഒരു സ്ത്രീ ആയതുകൊണ്ട് മോശമായി പറയും, അമ്മയുടെ രണ്ടാം വിവാഹം ആയിട്ടും ഇങ്ങനെ സംഭവിച്ചതിൽ മോശം പറയും, അങ്ങനെ കുറെ കാര്യങ്ങൾ എല്ലാവരും പറഞ്ഞു. പക്ഷെ, ഈ ജീവിതത്തിൽ അവർ രണ്ടുപേരും ഹാപ്പി അല്ല. പിന്നെ എന്തിനാണ് ഫോഴ്സ് ചെയ്ത് അവരെ ഒന്നിപ്പിക്കുന്നത്. അവർ വേർപിരിയുന്നതിലൂടെ അവർക്ക് രണ്ടാൾക്കും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ എനിക്കും അത് ഓക്കെ ആണ്. ഞാൻ അവരോട് പറഞ്ഞത് മുന്നോട്ട് പൊയ്ക്കോളൂ, ആളുകൾ പറയുന്നത് ഒന്നും നോക്കണ്ട എന്നാണ്. ഞാൻ ഫുൾ സപ്പോർട്ട് ആയിരുന്നു’’.– ദയ പറഞ്ഞു.
ഒരേയൊരു കാര്യത്തിനാണ് തനിക്ക് വിഷമം തോന്നിയതെന്നും അതു ഫാമിലി ട്രിപ്പുകൾ നഷ്ടപ്പെടുമല്ലോ എന്നതാണെന്നും ദയ പറയുന്നു.