ദിലീപിനെ നായകനാക്കി താഹ ഒരുക്കിയ ബ്ലോക് ബസ്റ്റർ ഹിറ്റ് ‘ഈ പറക്കും തളിക’ സിനിമയിൽ നായികയായി എത്തിയാണ് നടി നിത്യദാസ് താരമായത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹ ശേഷം അഭിനയരംഗം വിട്ട നിത്യ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തി.
2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.
സോഷ്യൽ മീഡിയയിലൂടെ നിത്യയുടെ മകള്‍ നൈന മലയാളികള്‍ക്ക് സുപരിചിതയാണ്. അമ്മയ്ക്ക് ഒപ്പമുള്ള നൈനയുടെ ഡാന്‍സ് റീല്‍സും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, മകള്‍ക്കൊപ്പമുളള നിത്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. ദാവണിയില്‍ അതിസുന്ദരിയായ നിത്യയും നൈനയുമാണ് ചിത്രങ്ങളില്‍. നിങ്ങള്‍ സിസ്റ്റേഴ്‌സാണോ ? എന്നാണ് ഫോട്ടോ കണ്ടു ആരാധകര്‍ ചോദിക്കുന്നത്.