ADVERTISEMENT

അൽത്താഫ് സലീമും അനാർക്കലി മരക്കാറും പ്രധാന വേഷത്തിലെത്തുന്ന ‘ഇന്നസെൻറ്’ സിനിമയുടെ ട്രെയിലർ എത്തി.സോഷ്യൽ മീഡിയ താരം, ടാൻസാനിയ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. ഒക്ടോബറിലാണ് സിനിമയുടെ റിലീസ്.

ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നു.

ADVERTISEMENT

എലമെൻറ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക്, ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT