മഹാ കുംഭമേളയിലൂടെ രാജ്യമൊട്ടാകെ വൈറൽ താരമായി മാറിയ മൊണാലിസ മലയാള സിനിമയിൽ നായികയാകുന്നു. ‘നാഗമ്മ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്‍. ജീലി ജോര്‍ജ് നിര്‍മിച്ച് പി.കെ.ബിനു വര്‍ഗീസാണ് സംവിധാനം.
സംവിധായകൻ സിബി മലയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പൂജാവേദിയിൽ മൊണാലിസയെക്കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വിഡിയോയും ഇതിനോടകം ശ്രദ്ധേയമാണ്.
‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ഹിന്ദി സിനിമയിലും മോണാലിസ നായികയായി അഭിനയിക്കുന്നുണ്ട്.