ADVERTISEMENT

സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇഫ് ഓണ്‍ എ വിന്റെര്‍സ് നൈറ്റ്’ (ഖിഡ്കീ ഗാവ്) ബുസാന്‍ ചലച്ചിത്രമേളയിലെ വിഷന്‍ ഏഷ്യ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരി രേഖ രാജിന്റേതാണ് തിരക്കഥ. ഡല്‍ഹിയിലേക്ക് കുടിയേറുന്ന മലയാളികളായ കമിതാക്കളുടെ ജീവിതമാണ് കഥ. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റിന്റെ സംവിധായിക പായല്‍ കപാടിയയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി റോഷന്‍ അബ്ദുല്‍ റഹൂഫും ഭാനുപ്രിയയും എത്തുന്നു. ജിതീഷ് റെയ്ച്ചല്‍, ആരതി കെബി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. 2025 സെപ്റ്റംബര്‍ 17 മുതല്‍ 26 വരെ ദക്ഷിണ കൊറിയയിലെ ബുസാനിലാണ് മേള നടക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT