ADVERTISEMENT

നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ചായിരുന്നു ചടങ്ങ്. സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി.

നായകനായും, ഉപനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ച രാമു ഭരതൻ സംവിധാനം ചെയ്ത ‘ഓർമയ്ക്കായി’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്.

ADVERTISEMENT

രശ്മിയാണ് രാമുവിന്റെ ഭാര്യ. അമൃതയും ദേവദാസുമാണ് മക്കൾ. 2007-ൽ, ‘അതിശയൻ’ എന്ന ചിത്രത്തിലൂടെ ദേവദാസ് അഭിനയരംഗത്തെക്കെത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT