കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിനെ തുടർന്നു കടുത്ത സൈബറാക്രമണം നേരിടേണ്ടി വന്നതില്‍ പ്രതികരണവുമായി നടി സീമ ജി.നായർ.
സീമ ജി.നായരുടെ കുറിപ്പ് –
ശുഭദിനം. ഞാൻ ഇടുന്ന എല്ലാ പോസ്റ്റുകളുടെയും അടിയിൽ വന്ന്, ഒരു ജോലിക്കും പോകാതെ കുത്തിയിരുന്നു തെറി വിളിക്കുന്ന സൈബർ പോരാളികളോട് ഒന്നേ പറയാൻ ഉള്ളൂ, നീയൊക്കെ തെറി വിളിക്കുമെന്നു പേടിച്ചു കടുക് മണിയിൽ കേറി ഒളിക്കുമെന്നു കരുതിയോ... കുറച്ചു നാൾ മുന്നേ എമ്പുരാൻ സിനിമയെ അനുകൂലിച്ചതിന്റെ പേരിൽ എന്റെനേരെ വന്ന സൈബർ അറ്റാക്കുകൾ മറന്നിട്ടിട്ടില്ല (അത് വേറെ പാർട്ടി). നിന്റെയൊക്കെ കൈ കഴക്കുന്നതു വരെ എഴുതിക്കൊ...കോൺഗ്രസ് നേതാക്കൻമാർ എനിക്ക് തന്ന തുകയാണ് സൈബർ ഇടങ്ങൾക്കു അറിയേണ്ടത്... എന്നാൽ അറിഞ്ഞോ, കിട്ടിയ ക്യാഷ് കൊണ്ട് മറൈൻ ഡ്രൈവിൽ ഒരു ഫ്ലാറ്റ് വാങ്ങി, ജ്യോൽസ്യരെ കൊണ്ട് സമയം കുറിച്ചിട്ടില്ല, കുറച്ചു ഇന്റീരിയർ ചെയ്യാൻ ഉണ്ട്...സമയം കുറിച്ചാൽ ആദ്യം നിന്നെയൊക്കെ വിളിക്കാം...ഇതിനിടയിൽ ഒരു പ്രേം കുമാർ എന്ന നേതാവിന്റെ ആധാരം എഴുത്തു പോലെ ഒരു പോസ്റ്റ് കണ്ടു (അദ്ദേഹം വലിയ സഖാവ് ആണെന്ന് തോന്നുന്നു) എന്റെ പോസ്റ്റിനു 54k ലൈക് കിട്ടിയതും 4 മില്യൺ ആൾക്കാർ അത് കണ്ടതും ആണ് പ്രശ്‍നം...നായരച്ചി പെയ്ഡ് പ്രമോഷൻ ചെയ്തെന്നോ! പൈസ കൊടുത്താണു ലൈക്കും, ഷെയറും വാങ്ങിയതെന്നോ... ഇതെല്ലാം പൈസ കൊടുത്തു ചെയ്യാൻ എന്റെ അമ്മായിടെ മോൻ ആണല്ലോ രാഹുൽ...എന്നെ tag ചെയ്തും മെൻഷൻ ചെയ്തും ചില പോസ്റ്റുകൾ, കമന്റുകൾ കാണുമ്പോൾ തോന്നുന്നത് എന്റെ പോസ്റ്റിനും കമന്റിനും കിട്ടിയ ലൈക്ക് റീച്ച് ആണ് കൂടുതൽ അലോസരപ്പെടുത്തുന്നത് എന്ന്, അതാണ് പലരേയും ഭയപ്പെടുത്തുന്നത് എന്ന്... മിക്കവാറും പോസ്റ്റുകളിലും എന്റെ പോസ്റ്റിലെ ലൈക്ക് എണ്ണി പറഞ്ഞിരിക്കുന്നതും റീച്ച് കണ്ട് അദ്‌ഭുതപ്പെടുന്നതും കണ്ടു... സത്യത്തിൽ അതാണോ നിങ്ങളുടെ പ്രശ്നം ?... ഞാൻ രാഹുലിന് വേണ്ടി പോസ്റ്റിട്ടു, എനിക്ക് ശരി എന്ന് തോന്നിയത് ഞാൻ എഴുതി... ഇതിലും വലിയ തെറ്റുകൾ ചെയ്ത മേലാളന്മാർ ഉണ്ട്, തലയിൽ കോഴിപപ്പും വെച്ച് നടക്കുന്നവർ...അവനവന്റെ കണ്ണിലെ കോലെടുത്തു മാറ്റാൻ സമയം ഇല്ല, മറ്റുള്ളവരുടെ കണ്ണിലെ കരടാണ് തപ്പിക്കൊണ്ടിരിക്കുന്നത്...ആരോപണങ്ങൾ തെളിയട്ടെ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നും പറഞ്ഞിട്ടുണ്ട്... സഖാക്കളോട് ഒരു കാര്യം, ഞാൻ മേടിച്ച കാശിന്റെയും എനിക്ക് തന്ന കാശിന്റേയും ബാങ്ക് സ്റ്റേറ്റ്മെന്റ് ഞാൻ പുറത്തു വിടുന്നുണ്ട്... കാശ് മേടിച്ചു എല്ലാം നടത്തി കൊടുക്കുന്നവർക്ക് അതെ തോന്നുകയുള്ളൂ... എന്റെ പൊന്നു പ്രേംകുമാർ സാറെ അതിനു ചിലവാക്കുന്ന കാശ് ഉണ്ടേൽ 10പേർക്ക് മരുന്നോ ഭക്ഷണമോ വാങ്ങിക്കൊടുക്കും.. ഞാൻ അമൂൽ ബേബി ആണെന്ന് നിങ്ങൾ കരുതിയോ ?? വായിൽ സ്വർണ്ണകറണ്ടിയുമായി ജനിച്ചവൾ ആണെന്ന് തോന്നിയോ ??? നല്ല ഒന്നാന്തരം മലയൊര ഗ്രാമത്തിൽ ജനിച്ചു, അധ്വാനിച്ചു ജീവിച്ച അച്ഛന്റെയും, അമ്മയുടെയും മോളാണ്... അല്ലാതെ രാഷ്ട്രീയം പറഞ്ഞു ഒരുപണിക്കും പോകാതെ ഇരുന്ന് നാട്ടുകാരെ തെറി പറയുന്ന ജോലി അല്ലായിരുന്നു... പിന്നെ ഈ അണികളോട് ഒരു കാര്യം കൂടി പറയാൻ ഉണ്ട്, വീട്ടിലിരുന്നു സ്വന്തം തന്തയെയും, തള്ളയേയും വിളിക്കുന്ന ഭാഷ നാട്ടിലുള്ള എല്ലാരേയും വിളിക്കാമെന്ന് കരുതണ്ട.. നിന്റെയൊക്കെ ശരീരത്തിൽ മാത്രമാണ് തിളക്കുന്ന ചോര ഉള്ളൂവെന്ന തോന്നൽ എടുത്തു മാറ്റിയേക്കു... എല്ലാരേയും ഈശ്വരൻ സൃഷ്ടിച്ചപ്പോൾ എല്ലാർക്കും ആ ചോര തന്നെയാ കിട്ടിയിരിക്കുന്നത്... തീയിൽ കുരുത്തവളെ വെയിലത്തിട്ടു വാട്ടാൻ നോക്കല്ലേ.. ഇനിയും ഞാൻ ഏഴുതും.. വരുന്നിടത്തു വച്ച് കാണാം.