ADVERTISEMENT

അന്തരിച്ച നടൻ കലാഭവൻ നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ.

എൽഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ, നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്നു പ്രചരിക്കുന്നത്. ‘ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം’ എന്ന എൽഐസിയുടെ ടാഗ്‌ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റർ ചിലർ അയച്ചു തന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപെടുന്നതെന്നും ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി എന്നും നിയാസ് ബക്കർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ADVERTISEMENT

നവാസിന്റെ മറ്റൊരു സഹോദരനായ നിസാമും വ്യാജ പോസ്റ്റിനെതിരെ രംഗത്തുവന്നു.

‘സുഹൃത്തുക്കളെ...നവാസ്‌ക്കയുടെ വേർപ്പാടിന് ശേഷം LIC യുടെ പേരിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്.

ADVERTISEMENT

LIC യിൽ നിന്നും ‘DEATH CLAIM വഴി 26 ലക്ഷം കുടുംബത്തിന് കൈമാറി’യെന്നാണ് വ്യാജ വാർത്ത.

ഇതു വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകൾ ശ്രമിക്കുന്നത്.

ADVERTISEMENT

ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതു വഴി ഞങ്ങൾ, കുടുംബാംഗങ്ങൾ വളരെ ദുഃഖിതരാണ്.

ആരുംതന്നെ വഞ്ചിതരാകരുത്’.– നിസാം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT