പുതിയ സിനിമയ്ക്കായുള്ള യുവനടന്‍ നസ്‌ലിന്റെ ലുക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മുടി നീട്ടി വളർത്തി, പോണി ടെയ്‌ൽ കെട്ടിയാണ് നസ്‌ലന്‍ പൊതു ചടങ്ങുകളിൽ എത്തുന്നതും.
ഇപ്പോഴിതാ, തന്റെ പുതിയ ലുക്കിനെ പരിഹസിച്ചയാൾക്ക് നസ്‌ലിൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘ലോക’ സിനിമയുടെ പ്രദർശനത്തോടനുബന്ധിച്ചു തിയറ്ററിൽ പ്രേക്ഷകരുമായി സംവദിക്കാനെത്തിയതായിരുന്നു താരം. നസ്‌ലിൻ സംസാരിക്കുന്നതിനിടെ ഒരു പ്രേക്ഷകൻ ‘ബംഗാളി ലുക്ക് അടിപൊളി ആയിട്ടുണ്ട്’ എന്നു വിളിച്ചു പറഞ്ഞു. എന്നാൽ ഒട്ടും പ്രകോപിതനാകാതെ ആരാധകനോടു നന്ദി പറയുന്ന നസ്‌ലിനെയാണ് വിഡിയോയിൽ കാണുന്നത്.
നസ്‌ലന്റേത് പക്വതയുള്ള പ്രതികരണമാണാണെന്നും കയ്യടി അർഹിക്കുന്നുവെന്നുമാണ് ആരാധകരുടെ പ്രതികരണം.