മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി, തുടർന്ന് സിനിമയിലും സീരിയലുകളിലുമായി ഇടമുറപ്പിച്ച നടിയാണ് മാളവിക വെയ്ൽസ്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി.
ഇപ്പോഴിതാ, കുടുംബാംഗങ്ങളോടൊപ്പമുള്ള തന്റെ ചില മനോഹരചിത്രങ്ങളോടൊപ്പം മാളവിക പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘എന്റെ ആകാശവും,
എന്റെ ആശയും,
എന്റെ ആശ്രയവും ആയവർ…
വിധിപറച്ചിലിനും തിരസ്കാരത്തിനും
എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്തവർ.
എവിടെയും ഒതുങ്ങാനല്ല,
പറക്കാനായുള്ള ചിറകായവർ.
ഇവരോളം വലുത്
എനിക്കെന്ത് വേണം ?’.– മാളവിക കുറിച്ചതിങ്ങനെ.
ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മീനൂസ് കിച്ചൺ’ എന്ന പരമ്പരയിലാണ് മാളവിക അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.