മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി, തുടർന്ന് സിനിമയിലും സീരിയലുകളിലുമായി ഇടമുറപ്പിച്ച നടിയാണ് മാളവിക വെയ്ൽസ്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി. ഇപ്പോഴിതാ, അമ്മയോടൊപ്പമുള്ള തന്റെ ചില മനോഹരചിത്രങ്ങളോടൊപ്പം മാളവിക പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘വീട്ടിലെ നായിക, ജീവിതത്തിലെ പോരാളി. എന്റെ കഥയിലെ ഏറ്റവും മനോഹരമായ അധ്യായം… അമ്മ’.– മാളവിക കുറിച്ചതിങ്ങനെ. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മീനൂസ് കിച്ചൺ’ എന്ന പരമ്പരയിലാണ് മാളവിക അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.