ADVERTISEMENT

നടിയും ബിഗ് ബോസ് മലയാളം മുൻ മത്സരാർത്ഥിയുമായ ഏയ്ഞ്ചലിൻ മരിയയുടെ ഇൻസ്റ്റഗ്രാം ലൈവ് വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഏയ്ഞ്ചലിനും പിതാവും തമ്മിലുള്ള വഴക്കാണ് ലൈവ് വിഡിയോയിലിലൂടെ ആരാധകർ കണ്ടത്. കഴിഞ്ഞ ദിവസം തന്റെ പ്രണയതകർച്ചയെക്കുറിച്ചു താരം തുറന്നു പറഞ്ഞിരുന്നു. വീട്ടിൽ നടന്ന വഴക്കിനും ഇതാണു കാരണമെന്നാണു സൂചന.

ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നതു തെറ്റാണോയെന്നു ഏയ്ഞ്ചലിൻ പിതാവിനോട് ചോദിക്കുന്നു. മകളെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചുമാണ് ലൈവിൽ ഉടനീളം പിതാവ് സംസാരിച്ചത്. ഏയ്ഞ്ചലിന്റെ പ്രണയത്തകർച്ചയും അതിനു ശേഷമുണ്ടായ പ്രശ്നങ്ങളും കാരണം വലിയ ബുദ്ധിമുട്ടുകളും പലരോടും മറുപടി പറയേണ്ട അവസ്ഥയും തനിക്കു വരുന്നുവെന്നാണു പറഞ്ഞാണ് പിതാവ് ഏയ്ഞ്ചലിനോട് രോഷം തീർത്തത്. താനാണ് ബുദ്ധിമുട്ടെങ്കിൽ വീട്ടിൽ നിന്നു ഇറങ്ങിപൊക്കോളാമെന്നാണ് ഏയ്ഞ്ചലിൻ മറുപടി പറഞ്ഞത്. നീ ഇറങ്ങിപൊയ്ക്കോ... എന്നായിരുന്നു പിതാവ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള തർക്കം പരിധി വിട്ടപ്പോൾ അമ്മയും സഹോദരനും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും കാണാ. പിതാവ് അസഭ്യ ഭാഷ അമിതമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ഇൻസ്റ്റഗ്രാമിൽ ലൈവായി സ്ട്രീം ചെയ്യുകയാണെന്നും ഏയ്ഞ്ചലിൻ പിതാവിന് മുന്നറിയിപ്പ് നൽകി. തന്റെ ഇന്നത്തെ അവസ്ഥയ്ക്കും നിരന്തരമായി ഗുളിക കഴിച്ച് ജീവിക്കേണ്ടി വരുന്നതിനും കാരണം തന്റെ അപ്പച്ചനും അമ്മയുമാണെന്നും ഏയ്ഞ്ചലിൻ പറയുന്നു. വഴക്കിനെ തുടർന്ന്, കാറുമെടുത്ത് വീടു വിട്ടിറങ്ങുന്ന ഏയ്ഞ്ചലിനെയും ലൈവില്‍ കാണാം. സഹോദരനും സുഹൃത്തുക്കളുമടക്കം പലരും ഏയ്ഞ്ചലിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഏയ്ഞ്ചലിൻ കോൾ എടുക്കാൻ തയ്യാറാകുന്നില്ല. എവിടേക്കാണ് പോകുന്നതെന്നു പോലും അറിയില്ലെന്ന് ഏയ്ഞ്ചലിൻ പറയുന്നതും ലൈവിൽ കേൾക്കാം.

ഇതേതുടർന്ന് നിരവധി ആരാധകർ ആണ് ഏയ്ഞ്ചലിനു എന്തു സംഭവിച്ചു എന്നന്വേഷിച്ചു നിരന്തരം കമന്റുകളുമായി എത്തിയത്, ഇപ്പോഴിതാ താരം സേഫ് ആയിരിക്കുന്നു എന്നാണ് അവതാരകൻ സ്റ്റെഫാൻ പറയുന്നത്. അവളുടെ അമ്മയും അനുജനും വന്നിരുന്നു എന്നും പൂലാനി എന്ന സ്ഥലത്താണ് ഉണ്ടായിരുന്നതെന്നും സ്റ്റെഫാൻ വിഡിയോയിൽ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT