മലയാളത്തിന്റെ പ്രിയനടി മഞ്ജു വാരിയർക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ. ജപ്പാന്‍ക്കാരുടെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞു നിൽക്കുന്ന തന്റെയും മഞ്ജുവിന്റെയും ചിത്രം താരം ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു. കിമോണയില്‍ സുന്ദരിയായ മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാകുക. മുഖം മറച്ചു ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന കുഞ്ഞ് ഇസഹാഖിനെയും ചിത്രത്തില്‍ കാണാം.
മഞ്ജുവിന്റെ 47 ആം പിറന്നാളായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാരിയരും കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. മൂവരും ഒന്നിച്ചുളള യാത്രാ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.