ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ.
രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ഖുഷിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ആര്യ- സിബിൻ ലവ് സ്റ്റോറിയാണ് വൈറലാകുന്നത്. ആര്യ-സിബിൻ സംഗീത് നൈറ്റില്‍ നിന്നുള്ളതാണ് ഈ വിഡിയോ. സിബിനെ അച്ഛൻ എന്ന രീതിയിൽ താൻ എത്രത്തോളം സ്നേഹിക്കുന്നുവെന്നും ഖുഷി പറയുന്നുണ്ട്.
ഡാഡി ഇല്ലാത്ത ലൈഫിനെ കുറിച്ച് ഇനി ചിന്തിക്കാൻ പറ്റില്ലെന്നാണ് ഖുഷി പറയുന്നത്. എന്നെ ഒരു രാജകുമാരിയെപ്പോലെയാണ് മമ്മി നോക്കുന്നത്. എല്ലാവരേയും ചിരിപ്പിക്കുന്ന മമ്മിയെ മാത്രമെ നിങ്ങൾക്ക് അറിയൂ. എന്നാൽ എന്റെ മമ്മി ഒരു ഭയങ്കരി കൂടിയാണ്. ഭയങ്കരിയായ എന്റെ മമ്മിയുടെ മനസിൽ പെട്ടന്നൊന്നും എല്ലാവർക്കും കയറാൻ പറ്റില്ല. സ്നേഹം കൊണ്ടു മാത്രമെ പറ്റൂ. അങ്ങനെ കയറി പറ്റിയ കുറച്ച് സുഹൃത്തുക്കളുടെ കൂട്ടത്തിൽ നമ്മുടെ കഥയിലെ ഹീറോയുണ്ടായിരുന്നു. എന്റെ സ്വന്തം ഡാഡി. ഒരു വട്ടം എന്റെ ഡാഡിയോട് സംസാരിച്ചവരാരും പിന്നെ അദ്ദേഹത്തെ മറക്കുകയില്ല. ഡാഡി വന്ന ശേഷം മമ്മിയുടെ എല്ലാ പ്രശ്നങ്ങളിലും ഡാഡി മമ്മിയെ ചേർത്തു പിടിച്ചു. ഡാഡിയുടെ ലൈഫിലെ എല്ലാ അഡ്വഞ്ചേഴ്സും മമ്മിക്കറിയാം. മമ്മിയുടെ ജീവിതത്തിലെ എല്ലാ ട്വിസ്റ്റുകളും ഡാഡിക്കും അറിയാം. അവർ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. ഒരു കംപ്ലീറ്റ് ഹാപ്പി ഫാമിലി എന്നതാണ് മമ്മിയുടെ സ്വപ്നമെന്ന് എനിക്കറിയാം. അതു തന്നെയായിരുന്നു ഡാഡിയുടേയും ഡ്രീം. ഇവരുടെ വിവാഹം, ഇതെന്റെ മാനിഫെസ്റ്റേഷനാണ്. മമ്മിയുടെ ബെസ്റ്റ്ഫ്രണ്ടിൽ നിന്നു എന്റെ ഡാഡിയായി മാറാൻ ഡാഡിക്ക് അധികം സമയം എടുത്തില്ല. മമ്മിയുടെ ലോകമായിരുന്നു എപ്പോഴും എന്റെ ലോകം. പിന്നെ എപ്പോഴാണ് ആ ലോകത്ത് എന്റെ ഡാഡി എന്റെ എല്ലാമായി മാറിയതെന്ന് എനിക്ക് അറിയില്ല. മമ്മിയോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഞാൻ ഡാഡിയോട് പറയാൻ തുടങ്ങി. അതുപോലെ ഡാഡി എന്റെ അടുത്ത് പറയുന്ന കുറേ സീക്രട്ട്സുമുണ്ട്. ഞാൻ ഡാഡിയുടെ ഗേളാണ്. ഒരു പൊടിക്ക് ലേശം സ്നേഹക്കൂടുതൽ ഡാഡിയോടാണ്. ഡാഡി ഇല്ലാത്ത ലൈഫ് ഇനി ഖുഷിക്ക് ചിന്തിക്കാൻ പറ്റില്ല. മമ്മി എനിക്ക് ജീവിതത്തിൽ തന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം അത് ഡാഡിയാണെന്നും ഖുഷി.