മനോഹരമായ നൃത്ത വിഡിയോയുമായി മലയാളത്തിന്റെ പ്രിയതാരം നദിയ മൊയ്തു.
സെലിബ്രിറ്റി ട്രെയിനറും കൊറിയോഗ്രഫറുമായ ചാർവി ഭരദ്വാജിനൊപ്പമുള്ള നവരാത്രി ഗര്‍ബ നൃത്തമാണ് നദിയ പങ്കുവച്ചിരിക്കുന്നത്. ‘നവരാത്രി വൈബ്സ്...’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ ഗുജറാത്തി ഗാനം ഖലാസി ‘ഇവോ കോൻ ഛേ ഖലാസി മാനേ കൈദോനേ...’ എന്ന പാട്ടിനൊപ്പമാണ് നദിയ ചുവടു വയ്ക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ഫാസില്‍ ചിത്രത്തിലെ ഗേളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നദിയ മൊയ്തു.