നടനും സംവിധായകനുമായ ആര്യൻ രമണി ഗിരിജാവല്ലഭൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ കുറിപ്പ് ചർച്ചയാകുന്നു.
‘മക്കൾ എന്നത് വലിയ ഉത്തരവാദിത്തമാണ്. മക്കളില്ല എന്ന് വിഷമിച്ച് ഒരുപാട് ട്രീറ്റ്മെന്റ് ചെയ്യുന്ന ഭാര്യാഭർത്താക്കന്മാരെ കാണാറുണ്ട്. ഞാൻ അവരോട് ചോദിക്കും നിങ്ങൾക്ക് ഇഷ്ടമായിട്ട് തന്നെ ആണോ ഈ സൈഡ് ഇഫക്ടുകൾ ഉള്ള ഇൻജെക്ഷൻ സൈക്കിൾസ് എടുക്കുന്നത്? ഭീമമായ ചിലവുകൾ വേറെ. ചിലവർ അത് തിരഞ്ഞെടുത്തതാണ്, അതിനെ ബഹുമാനിക്കുന്നു. ഇതിൽ ചിലവർ പറയും വീട്ടുകാർക്ക് - ഭർത്താവിന്റെ വീട്ടുകാർക്ക് വേണ്ടി ആണ് ഈ ട്രീറ്റ്മെന്റ് എടുക്കലും മറ്റും. ഇനി ട്രീറ്റ്മെന്റിന്റെ കാര്യം അവിടെ നിക്കട്ടെ ഒരു പ്രശ്നവും ഇല്ല സ്വാഭാവികരീതിയിൽ കുഞ്ഞുങ്ങൾ ഉണ്ടാവാം എന്നിരിക്കെ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ട എന്ന് പാർട്ണേഴ്സ് തീരുമാനിച്ചാൽ “കുഞ്ഞുങ്ങൾ വേണ്ട” എന്ന ആ ചോയിസ് നമ്മുടെ നാട്ടിൽ എത്രെ പേർക്ക് എടുക്കാൻ സാധിക്കും ? ഓഹ് നിനക്ക് മക്കൾ ഉണ്ടല്ലോ എന്നിട്ടാണോ നിന്റെ ഈ വാചകമടി എന്ന് തോന്നുന്നവരോടു - ഇത് ഞങ്ങളുടെ ചോയിസ് ആണ്. അത് പോലെ തന്നെ വേണ്ട എന്ന ഒരു കപ്പിൾ തീരുമാനിച്ചാൽ അതിനെയും അംഗീകരിക്കാൻ ഉള്ള മനസ്സ് നമ്മുടെ സമൂഹത്തിന് ഉണ്ടാകണം’.– എന്നാണ് ആര്യൻ കുറിച്ചത്.
ആര്യനെ അനുകൂലിച്ചും എതിർത്തും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.