സംഭവം തീ പാറും...ആക്ഷൻ പാക്കേജുമായി പൃഥ്വിരാജ്: ‘ഖലീഫ’ യുടെ ആദ്യ ഗ്ലിംബ്സ് ഹിറ്റ്

Mail This Article
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’ സിനിമയുടെ ആദ്യ ഗ്ലിംബ്സ് ഹിറ്റ്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് ‘ദ് ബ്ലഡ് ലൈൻ’ എന്ന ടൈറ്റിലോടെ ഈ പ്രമൊ വിഡിയോ റിലീസ് ചെയ്തത്.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ.
ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിങ് – ചമൻ ചാക്കോ.