ADVERTISEMENT

സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിൽ പുരുഷാധിപത്യപരമായ ചിന്താഗതികൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനെക്കുറിച്ചും വിമർശനം ഉയർത്തുന്ന റീൽ വിഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി സുപ്രിയ മേനോൻ.

‘ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും’ എന്ന കുറിപ്പോടെയാണ് റീൽ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ചില സെലിബ്രിറ്റികളുടെ യാഥാസ്ഥിതിക ചിന്താഗതികളെ ഹാസ്യാത്മകമായി വിമർശിക്കുന്നതാണ് റീലിന്റെ ഉള്ളടക്കം. അഫ്രീന അഷ്റഫ് എന്ന പെൺകുട്ടിയാണ് രസകരമായ ഈ റീൽ വിഡിയോ എടുത്തത്.

വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സെലിബ്രിറ്റികൾ ഉൾപ്പടെ പലരും വിഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT